• Mon. Aug 4th, 2025

24×7 Live News

Apdin News

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാക്കള്‍; അറസ്റ്റില്‍

Byadmin

Aug 3, 2025


പാലക്കാട് മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചതായി പരാതി. മേപ്പറമ്പ് കുറിച്ചാംകുളം സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് അക്രമികള്‍ കത്തിച്ചത്.

ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം. സംഭവത്തില്‍ പ്രദേശവാസികളായ ആഷിഫ് , ഷെഫീഖ് എന്നിവരെ പാലക്കാട് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 15 വയസുള്ള മകളെ ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തില്‍ പ്രകോപിതരായി അക്രമികള്‍ ഓട്ടോറിക്ഷ കത്തിക്കുകയായിരുന്നു.

‘ഒരുമാസത്തോളമായി മോളെ സ്‌കൂളില്‍ പോകുമ്പോഴും ട്യൂഷന് പോകുമ്പോഴും ശല്യം ചെയ്യുകയാണ്. രണ്ട് മൂന്ന് തവണ മോളെന്നോട് പറഞ്ഞു. ചെറിയ കുട്ടികളായിരിക്കും എന്ന് വെച്ച് ഞാന്‍ അത് വിട്ട് കളഞ്ഞു. എന്നാല്‍ കാര്‍ തുറന്ന് കയറെഡീ എന്നൊക്കെ യുവാവ് മകളോട് പറഞ്ഞു. ഇനി പോകുന്നില്ലെന്ന് മകള്‍ പറഞ്ഞപ്പോഴാണ് ശല്യപ്പെടുത്തുന്നവരെ അന്വോഷിച്ച് ഇറങ്ങിയത്. പത്തുമുപ്പത് വയസുള്ള പയ്യനാണ് കുട്ടിയെ ശല്യം ചെയ്തത്. ഇന്നലെ വൈകുന്നേരം ഓട്ടോറിക്ഷ ഓടി തിരിച്ച് വരുമ്പോള്‍ കണ്ടപ്പോള്‍ കാര്യം ഞാന്‍ തിരക്കി. പൊലീസില്‍ പരാതിപെടുമെന്നും യുവാവിനോട് പറഞ്ഞു. ഓട്ടോറിക്ഷ കത്തുന്നത് അയല്‍ക്കാരാണ് ആദ്യം കണ്ടത്. പിന്നീട് എല്ലാവരും ചേര്‍ന്നാണ് തീകെടുത്തിയത്. ഓട്ടോ ഓടിച്ചാണ് ജീവിക്കുന്നത്. ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല,’ റഫീഖ് പറഞ്ഞു.

By admin