• Sat. Apr 5th, 2025

24×7 Live News

Apdin News

മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്; നാല് പേർ കസ്റ്റഡിയിൽ; റെയ്ഡ് പുലര്‍ച്ചെ മൂന്ന് മണിയോടെ

Byadmin

Apr 4, 2025


മലപ്പുറം: മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. അഞ്ച് വീടുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. നാല് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു.

റിഷാദ്, ഖാലിദ്, സൈയ്തലവി, ഷിഹാബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം. മറ്റൊരു എസ്ഡിപിഐ പ്രവര്‍ത്തകനായ ഷംനാദിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടക്കുകയാണ്.  ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇവരെ കൊണ്ടുപോകുന്നതെന്നും വിശദമായി ചോദ്യം ചെയ്ത ശേഷം തെറ്റ് ചെയ്‌തിട്ടില്ലെന്ന് ബോദ്ധ്യമായാൽ വിട്ടയയ്‌ക്കുമെന്നുമാണ് എൻ ഐ എ ഉദ്യോഗസ്ഥർ വീട്ടുകാരോട് പറഞ്ഞിരിക്കുന്നത്. കസ്റ്റഡിയിലായവരിൽ ഒരാൾ എസ് ഡി പി ഐയുടെ ബ്രാഞ്ച് പ്രസിഡന്റാണ്. രണ്ട് പേർ സ്വർണപ്പണിക്കാരാണ്.

പാ​ല​ക്കാ​ട് ശ്രീ​നി​വാ​സ​ൻ കൊ​ല​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും സൂ​ച​ന​യു​ണ്ട്.



By admin