
മഞ്ചേരി:ജില്ലാ കോടതിയില്‍ വ്യാജ ബോംബ് ഭീഷണി വീണ്ടും. ബോംബ് ഭീഷണിയെ തുടര്‍ന്ന് മഞ്ചേരി പൊലീസും ഡോഗ്- ബോംബ് സ്‌ക്വാഡുകളും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
വെളളിയാഴ്ച രാവിലെ 8.11നാണ് സന്ദേശം മെയിലില്‍ എത്തിയത്. ഉച്ചക്ക് 12.15ന് പൊട്ടുമെന്നാണ് സുന്നിയ ദാസന്‍ എന്ന പേരിലുള്ള മെയിലില്‍ നിന്ന് സന്ദേശം വന്നത്. ഉടന്‍ കോടതി ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്നാണ് മെയില്‍ വന്നതെന്നാണ് പ്രാഥമിക നിഗമനം.
ഇക്കഴിഞ്ഞ ജനുവരി എട്ടിനും സമാന ഭീഷണി സന്ദേശം ജില്ലാ കോടതിയുടെ ഔദ്യോഗിക ഇ മെയിലില്‍ എത്തിയിരുന്നു. അന്ന് സമാന സന്ദേശം കോഴിക്കോട് മെഡിക്കല്‍ കോളജിലും കാസര്‍ഗോഡ്, ഇടുക്കി ജില്ലാ കോടതികളിലും എത്തിയിരുന്നു. ഭീഷണി സന്ദേശത്തിന്റെ ഉടവിടം സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും പുരോഗതിയൊന്നുമുണ്ടായില്ല.