• Wed. Feb 11th, 2026

24×7 Live News

Apdin News

മഞ്ജുവിന്റെ കഴുത്തിൽ പ്ലാസ്റ്റർ ; സർജറി നടത്തിയ പാട് മറയ്‌ക്കാനോ ?

Byadmin

Feb 11, 2026



കഴിഞ്ഞ ദിവസമാണ് നടി ഭാവനയു‌ടെ പുതിയ സിനിമ അനോമി കാണാൻ മഞ്ജു തിയറ്ററിലെത്തിയത്. മഞ്ജുവിന് ചുറ്റും ഓൺലൈൻ മീ‍ഡിയകൾ തടിച്ച് കൂടി. സോഷ്യൽ മീഡിയയിൽ വെെറലായ ദൃശ്യങ്ങളിൽ മഞ്ജുവിന്റെ കഴുത്തിൽ സ്റ്റിക്കർ പോലെ ഒന്ന് കാണാം. ഇത് എന്താണെന്നാണ് ഇപ്പോൾ നെറ്റിസൺസിന്റെ ചോദ്യം.

പലരും തങ്ങളുടെ ഭാവനയിൽ അനുമാനത്തിലെത്തി. കഴുത്തിലെ ചുളിവിനുള്ള പ്ലാസ്റ്റിക് സർജറി ചെയ്തതിന്റെ പാടാണെന്ന് വരെ വാദം. എന്നാൽ യഥാർത്ഥത്തിൽ ഇത് മോഷൻ സിക്ക്നെസ് പാച്ച് ആണ്. ഇക്കാര്യം ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. ​യാത്രയ്‌ക്കിടയിൽ ഉണ്ടാകുന്ന തലകറക്കം, ഛർദ്ദി, അസ്വസ്ഥത എന്നിവ (യാത്രക്ഷീണം അഥവാ Motion Sickness) ഒഴിവാക്കാനാണ് സാധാരണയായി ഇത്തരം പാച്ചുകൾ ഉപയോഗിക്കുന്നത്. ചെവിയുടെ പുറകിലോ കഴുത്തിലോ ആണ് ഇത് ഒട്ടിക്കാറുള്ളത്.

ഇതിൽ അടങ്ങിയിരിക്കുന്ന മരുന്ന് (സാധാരണയായി സ്കോപ്പോളമിൻ – Scopolamine) ചർമ്മത്തിലൂടെ സാവധാനം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു.​ഉപയോഗം: വിമാനം, ബസ്, അല്ലെങ്കിൽ കപ്പൽ യാത്രകൾക്ക് മുൻപാണ് ഇത് ഉപയോഗിക്കുന്നത്. ഇതിലൂടെ ആന്തരിക കർണ്ണത്തിലെ ബാലൻസിനെ നിയന്ത്രിച്ച് തലകറക്കം വരാതെ ഇത് സഹായിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ വന്ന കമന്റ്.

By admin