മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നടപ്പാക്കാന്‍ ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്നലെ അര്‍ധരാത്രിയാണ് പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രമേയം സഭ ശബ്ദവോട്ടോടെ അംഗീകരിച്ചു. ഇന്ന് പ്രമേയം രാജ്യസഭയില്‍ അവതരിപ്പിക്കും.
അതേസമയം കേന്ദ്രത്തിന്റെ അസാധാരണ നീക്കത്തിനെതിരെ പ്രതിപക്ഷം ഇന്നലെ കനത്ത പ്രതിഷേധമാണ് അറിയിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ 2.40 ഓടെ, 40 മിനിറ്റ് നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ലോക്സഭ പ്രമേയം പാസാക്കിയത്. വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള 14 മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് ശേഷം പുലര്‍ച്ചെ 2 മണിക്കാണ് ചര്‍ച്ച ആരംഭിച്ചത്.
2023 മേയില്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 260 പേരാണ് മരിച്ചത്. ഫെബ്രുവരി 9 ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് സ്ഥാനം രാജി വെച്ചിരുന്നു. ഫെബ്രുവരി 13 നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.