മണിപ്പൂരില്‍ സൈനിക സംഘം സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് ആക്രമണം. വെടിവെപ്പില്‍ രണ്ട് അസം റൈഫിള്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജവാന്മാര്‍ക്കും പരിക്കേറ്റതായാണ് വിവരം. 33 ജവാന്മാരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഇംഫാലിന് സമീപം അസം റൈഫിള്‍സിന്റെ ട്രക്കിനു നേരെ ആക്രമണമുണ്ടായതായി സൈന്യം സ്ഥിരീകരിച്ചു. പതിയിരുന്ന ആയുധധാരികളായ ആക്രമിസംഘം വാഹനത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. ഇംഫാലില്‍നിന്ന് ബിഷ്ണുപൂരിയിലേക്ക് പോവുകയായിരുന്ന അര്‍ധസൈനിക വിഭാഗത്തിന്റെ വാഹനത്തിന് നേരെയായിരുന്നു ആക്രമണം. നമ്പോള്‍ സബല്‍ ലെയ്കായ് പ്രദേശത്ത് വെച്ച് അജ്ഞാതരായ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.