• Mon. Nov 17th, 2025

24×7 Live News

Apdin News

മണ്ഡലകാല തീര്‍ത്ഥാടനം : ആദ്യഘട്ടത്തില്‍ കെ എസ് ആര്‍ ടി സി രംഗത്തിറക്കുന്നത് 450 ബസുകള്‍

Byadmin

Nov 17, 2025



പത്തനംതിട്ട: മണ്ഡലകാല തീര്‍ത്ഥാടനത്തില്‍ അയ്യപ്പഭക്തര്‍ക്ക് സുഗമ യാത്രാ സൗകര്യമൊരുക്കാന്‍ കെഎസ്ആര്‍ടിസി.ആദ്യഘട്ടത്തില്‍ 450 ബസുകളാണ് കെഎസ്ആര്‍ടിസി രംഗത്തിറക്കിയത്.

നിലയ്‌ക്കല്‍ – പമ്പ റൂട്ടില്‍ ഓരോ മിനിറ്റിലും മൂന്ന് ബസുകള്‍ വീതം സര്‍വീസ് നടത്തും. ഭക്തരുടെ എണ്ണം കൂടുമ്പോള്‍ കൂടുതല്‍ ബസുകള്‍ ഓടിക്കും.ചെയിന്‍ സര്‍വീസിനായി നിലവില്‍ പമ്പയിലെത്തിച്ചിട്ടുള്ളത് 202 ബസുകളാണ് . ലോ ഫ്‌ളോര്‍ എസി, ലോ ഫ്‌ളോര്‍ നോണ്‍ എസി ബസുകള്‍ ഉള്‍പ്പെടെയാണിത്.248 ദീര്‍ഘദൂര സര്‍വീസുകളും വിവിധ ഡിപ്പോകളില്‍ നിന്ന് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം റെയില്‍വേ സ്റ്റേഷനുകളിലെത്തുന്ന തീര്‍ഥാടകരെ പമ്പയിലെത്തിക്കുന്നതിനും സര്‍വീസുകള്‍ ഉണ്ട്.

നിലയ്‌ക്കല്‍ – പമ്പ സര്‍വീസിനായി 350 വീതം ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പമ്പയിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനും 95 ജീവനക്കാരുമുണ്ട്.

 

By admin