• Sat. Nov 16th, 2024

24×7 Live News

Apdin News

മണ്ഡല,മകരവിളക്ക് വേളയില്‍ ശബരിമല നട ദിവസം 18 മണിക്കൂര്‍ തുറന്നിരിക്കും,ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി

Byadmin

Nov 13, 2024


തിരുവനന്തപുരം : മണ്ഡല, മകരവിളക്ക് ഉത്സവത്തിന് ശബരിമലക്ഷേത്ര നട ദിവസവും 18 മണിക്കൂര്‍ തുറന്നിരിക്കും.തീര്‍ത്ഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചു.

വെളളിയാഴ്ച വൈകിട്ട് അഞ്ചിന് നട തുറക്കും.പ്രതിദിനം 80,000 പേര്‍ക്ക് ദര്‍ശന സൗകര്യമുണ്ടാകും.70,000 പേര്‍ക്ക് വെര്‍ച്ച്വല്‍ ക്യൂവിലുടെയും 10,000 പേര്‍ക്ക് തത്സമയ ബുക്കിംഗിലൂടെയും ദര്‍ശനം സാധ്യമാണ്.നിലയ്‌ക്കലില്‍ പാര്‍ക്കിംഗിന് കൂടുതല്‍ സംവിധാനം ഒരുക്കും. 10,000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. എരുമേലിയിലും പാര്‍ക്കിംഗ് സംവിധാനമുണ്ട്. ഇരുപതില്‍പരം വകുപ്പുകള്‍ ഒരുമിച്ച് ചേര്‍ന്നുള്ള പ്രവര്‍ത്തനമാണുണ്ടാകുക.

പമ്പയില്‍ കൂടുതല്‍ നടപ്പന്തല്‍ സൗകര്യമുണ്ടാകും. അധികമായി ആറ് നടപ്പന്തല്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ ആകെ നടപ്പന്തലുകള്‍ ഒമ്പത് ആയി. ജര്‍മന്‍ പന്തലും ഒരുക്കി. 8,000 പേര്‍ക്ക് പമ്പയില്‍ സുരക്ഷിതമായി നില്‍ക്കാന്‍ സാധിക്കും.

ശരംകുത്തി മുതല്‍ നടപ്പന്തല്‍ വരെ പ്രത്യേക കുടിവെള്ള വിതരണ സംവിധാനമുണ്ടാകും.നവംബര്‍ 16ഓടെ 40 ലക്ഷം ടിന്‍ അരവണ സജ്ജമാകും. മരക്കൂട്ടം മുതല്‍ ചന്ദ്രാനന്ദന്‍ റോഡ് വരെ സ്റ്റീല്‍ കസേരകള്‍ സ്ഥാപിക്കും.പമ്പയിലും സന്നിധാനത്തും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.

സ്‌പോട്ട് ബുക്കിംഗ് വെരിഫിക്കേഷനായി പമ്പയില്‍ ഏഴ് കൗണ്ടറുകളുണ്ടാകും.അതേസമയം പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്നും നേരിട്ട് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.തീര്‍ത്ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ഒരുക്കി.



By admin