
ആണ്ടേപോയഴലില്, കടുത്ത ചുടു
യാഥാര്‍ഥ്യങ്ങള്‍തന്‍ പൊള്ളലില്‍-
പ്പാടേ ചുട്ടുപഴുത്ത ജീവിതമിതാ
തോളൊപ്പമാ;യപ്പുറം-
ആണ്ടേ ഞാന്‍ അഴുതാനദിക്കുളിരില്‍
മുങ്ങുമ്പോള്‍, കിടച്ചോരു കല്‍,
മീണ്ടേന,ത്ഭുത,മായതില്‍ സ്ഫുടതരം
ജന്മാന്തരം കണ്ടു ഞാന്‍.
(കടുത്ത ജീവിത ദുഃഖത്തിന്റെ ചുടുയാഥര്‍ത്ഥ്യസംസാരത്തില്‍ ചുട്ടുപൊള്ളി തോള്‍വരെത്തട്ടി നില്‍ക്കുമ്പോഴാണ് മറ്റൊരുവഴിയില്‍ തുടരവേയാണ് അഴുതാനദിയില്‍ എത്തിയത്. അവിടെ ആണ്ടുമുങ്ങിയപ്പോള്‍ കിട്ടിയത് ഉരുളന്‍ കല്ലാണ്, അതില്‍ ഞാന്‍ കണ്ടെത്തിയത് അത്ഭുതമെന്നുപറയട്ടെ് എന്റെ മറ്റൊരു ജന്മമാണ്. ശബരീശനെ ദര്‍ശിക്കാന്‍ പോകുന്നവഴിയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉയര്‍ത്തുന്ന വിചാരം ഇങ്ങനെയൊക്കെയുള്ള വീണ്ടെടുപ്പിന്റേതുകൂടിയാകുന്നു)