• Mon. Apr 21st, 2025

24×7 Live News

Apdin News

മണ്ണുമാന്തിയന്ത്രം മറിഞ്ഞ് അപകടം; ഇന്ന് പുതിയതായി ജോലിക്ക് കയറിയ യുവാവിന് ദാരുണാന്ത്യം

Byadmin

Apr 21, 2025


പത്തനംതിട്ട: മണ്ണുമാന്തിയന്ത്രം മറിഞ്ഞ് ഇതരസംസ്ഥാനത്തൊഴിലാളിയായ യുവാവ് മരിച്ചു. പന്തളം കുളനട കടലിക്കുന്ന് വട്ടയം ഭാഗത്താണ് അപകടമുണ്ടായത്. ഉച്ചക്ക് 2.30ന് ആയിരുന്നു അപകടം. ദേശീയപാത നിർമാണത്തിന് ആവശ്യമായ മണ്ണെടുപ്പ് നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഇന്ന് പുതിയതായി ജോലിയിൽ പ്രവേശിച്ചയാളാണ് അപകടത്തിൽപ്പെട്ടത്. ചെങ്ങന്നൂർ, അടൂർ നിലയങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മണ്ണുമാന്തിയന്ത്രം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുമ്പോൾ തൊഴിലാളി ഇതിനിടയിൽ അകപ്പെട്ടു.

അപടമുണ്ടായ സംഭവസ്ഥലത്തുവച്ചു തന്നെതൊഴിലാളിയുടെ ജീവൻ നഷ്ടമായി. മൃതദേഹം കോഴഞ്ചേരിയിലെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇലവുംതിട്ട പൊലീസും സ്ഥലത്തെത്തി. കരാർ കമ്പനി ഉദ്യോഗസ്ഥർ എത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

By admin