ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായിമര്‍ദിച്ചു. തന്നെയും സഹവൈദികരെയും മര്‍ദിച്ചതായും തങ്ങളുടെ വാഹനത്തിന് കേടുപാട് വരുത്തിയതായും മലയാളി വൈദികന്‍ ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു. തങ്ങളുടെ മൊബൈല്‍ തട്ടിപറിച്ചതായും കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചതായും അവര്‍ ഗ്രാമത്തിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്നും ആക്രമണത്തിനിരയായവര്‍ പറഞ്ഞു.
രാത്രി എന്തിനാണ് ഇവിടെ വന്നത്? മതപരിവര്‍ത്തനത്തിന് ആണോ വന്നത് എന്ന് ചോദിച്ചു. തങ്ങളുടെ വീട്ടിലേക്കാണ് വന്നതെന്ന് ഗ്രാമത്തിലുള്ളവര്‍ പറഞ്ഞിട്ട് പോലും കേള്‍ക്കാന്‍ തയ്യാറായില്ല. പൊലീസ് എത്തിയാണ് അവിടെ നിന്ന് പുറത്ത് എത്തിച്ചത്. കേസുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. ബജ്‌റംഗ്ദള്‍ ശക്തമായ മേഖലയാണ്. പരാതി കൊടുത്താല്‍ അവര്‍ വീണ്ടും ഞങ്ങള്‍ക്കെതിരെ വരാന്‍ സാധ്യതയുണ്ട്. വിഷയം കലക്ടറെ അറിയിക്കും ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു.