• Sat. Oct 11th, 2025

24×7 Live News

Apdin News

‘മതേതരത്വം പറയുന്ന മുസ്ലീം ലീഗ് മുസ്ലീങ്ങളുടെ പേരിൽ വിലപേശി പലതും നേടി, ചോദ്യംചെയ്ത എന്നെ വർഗീയവാദിയാക്കി’- വെള്ളാപ്പള്ളി

Byadmin

Oct 11, 2025



നെയ്യാറ്റിൻകര: മതേതരത്വം പറയുന്ന മുസ്‌ലിം ലീഗ് നേതാക്കൾ കടുത്ത വർഗീയവാദികളെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നാട്ടിൽ മതേതരത്വം പറയുകയും പുറത്തുപോയി വർഗീയത സംസാരിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്‌ലിം കൂട്ടായ്‌മയെന്നു പറഞ്ഞ് അവർ വോട്ടുബാങ്ക് സൃഷ്ടിക്കും. അതുകൊണ്ട് അവർക്കെതിരേ ആരും ഒന്നും പറയാൻ ധൈര്യപ്പെടില്ല. ഈ കൂട്ടായ്‌മയുടെ പേരിൽ അവർ പലതും നേടിയെടുക്കുകയും ചെയ്യും. ഇത് ചൂണ്ടിക്കാട്ടിയ എന്നെ ഇവർ വർഗീയവാദിയാക്കി മുദ്രകുത്തി.

എന്നെ അതിന്റെപേരിൽ ജയിലിലടയ്‌ക്കാൻ ശ്രമിച്ചു. ഇപ്പോഴും അതിന്റെപേരിൽ കേസുണ്ട്. വെള്ളാപ്പള്ളി പറഞ്ഞു. നെയ്യാറ്റിൻകരയിൽ നടന്ന വിവിധ എസ്എൻഡിപി യോഗം യൂണിയനുകളിലെ ശാഖാഭാരവാഹികളുടെ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

By admin