ന്യൂദല്‍ഹി: ഇന്ത്യയുടെ മതേതരം എന്നാല്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് ഇമാമുമാര്‍ക്ക് നല്‍കലാണോ എന്ന് സാമൂഹ്യചിന്തകനും ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ആനന്ദ് രംഗനാഥന്‍. ആം ആദ്മി ഭരിയ്‌ക്കുന്ന ദല്‍ഹിയില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന മാസശമ്പളം കിട്ടുന്നില്ലെന്ന ഒരു ഇമാമിന്റെ പരാതിയുടെ വീഡിയോ പങ്കുവെച്ചാണ് ആനന്ദ് രംഗനാഥന്‍ ഒരു സമൂഹമാധ്യമപോസ്റ്റിലൂടെ ഈ വിമര്‍ശനം നടത്തിയത്.
Imams protesting against non-payment of salary. 30 years ago Supreme court ordered salaries be paid to Delhi's Imams. 3 years ago Kejriwal increased the amount to Rs 18,000 a month. State doesn't pay remuneration to Hindu priests.
Secularism means pillage temples and pay Imams. pic.twitter.com/50O0V13AzV
— Anand Ranganathan (@ARanganathan72) December 27, 2024
ദല്‍ഹി ഇമാമുമാര്‍ക്ക് ശമ്പളം നല്‍കാന്‍ 30 വര്‍ഷം മുന്‍പാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മൂന്ന് വര്‍ഷം മുന്‍പ് ആം ആദ്മി പാര്‍ട്ടിനേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഇമാമുമാരുടെ മാസശമ്പളത്തുക 18000 രൂപ ആയി ഉയര്‍ത്തി. ഈ തുക ഏതാനും മാസമായി കിട്ടുന്നില്ലെന്നാണ് ഒരു ദല്‍ഹി ഇമാം വീഡിയോയില്‍ പറയുന്നത്.
ഇന്ത്യയിലെ ഒരു സംസ്ഥാനവും ഹിന്ദു പുരോഹിതര്‍ക്ക് മാസശമ്പളം നല്‍കുന്നില്ലെന്ന് ആനന്ദ് രംഗനാഥന്‍ വിമര്‍ശിക്കുന്നു. ഇന്ത്യയിലെ മതേതരമെന്നാല്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് ഇമാമുമാര്‍ക്ക് നല്‍കലാണോ?- ആനന്ദ് രംഗനാഥന്‍ ചോദിക്കുന്നു.