
കൊല്ലം: മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് സിപിഎം വിട്ടു.കുളത്തുപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈലാ ബീവിയാണ് പാര്‍ട്ടി വിട്ടത്.
സിപിഎം അഞ്ചല്‍ ഏരിയാ കമ്മിറ്റി അംഗവും ആള്‍ ഇന്ത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവുമാണ് ലൈലാ ബീവി. രണ്ടുപ്രാവശ്യം കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ലൈലാ ബീവി പറഞ്ഞു.കുളത്തൂപ്പുഴ ടൗണ്‍ വാര്‍ഡില്‍ ആണ് മത്‌സരിക്കുക.