ആറാട്ടുപുഴ: മത്സ്യബന്ധനത്തിനിടെ വള്ളത്തിന് തീപിടിച്ച് ഉപകരണങ്ങള്‍ കത്തി നശിച്ചു. പാചകത്തിനിടയില്‍ ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് ലീക്കായതാണ് അപടത്തിനു കാരണം. ബുധനാഴ്ച രാവിലെ ഏഴരയോടെ കായംകുളം ഹാര്‍ബറിന് പടിഞ്ഞാറ് ഭാഗത്ത് വെച്ചായിരുന്നു അപകടം നടന്നത്. കായംകുളം ഹാര്‍ബല്‍ നിന്നും മത്സ്യബന്ധനത്തിന് പോയഭാഗ്യ നക്ഷത്രം ലൈലന്റ് വള്ളത്തിലാണ് തീപിടിച്ചത്.
കാറ്റുള്ളതിനാല്‍ പെട്ടെന്ന് തീ ആളി പടരുകയായിരുന്നു. സ്രാങ്കിന്റെ കാബിന് ഉള്ളിലേക്കും തീ പടര്‍ന്നു. വെള്ളം പമ്പ് ചെയ്‌തെങ്കിലും തീ അണക്കാന്‍ സാധിച്ചില്ല. 45 തൊഴിലാളികളാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആലപായമില്ല. തീപിടുത്തത്തില്‍ വയര്‍ലെസ് സെറ്റ്, ജി.പി.എസ് സംവിധാനം, എക്കോ സൗണ്ടര്‍, ക്യാമറ തുടങ്ങിയ ഉപകരണങ്ങള്‍ കത്തി നശിച്ചു. വള്ളത്തിനും വലയ്ക്കും കേടു പറ്റി. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.