• Thu. Jan 29th, 2026

24×7 Live News

Apdin News

മത്സ്യ മാംസാദികൾ കഴിച്ച് വിളക്ക് കൊളുത്തിയാൽ ദോഷമോ ! അറിയാം

Byadmin

Jan 29, 2026



ഹൈന്ദവ വിശ്വാസികളുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് നിലവിളക്ക് . ഏതൊരു മംഗള കര്‍മവും നിലവിളക്ക് തെളിയിച്ചാണ് ആരംഭിക്കുക. മയില്‍ ,ഓം തുടങ്ങിയ ചിത്രപ്പണികളോട് കൂടിയവ, ഒറ്റത്തിരിയിടുന്ന ലക്ഷ്മീ വിളക്കുകള്‍ തുടങ്ങി വിവിധ തരത്തിലുള്ള വിളക്കുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ കൊത്തുപണികളോ മറ്റൊന്നും ഇല്ലാത്ത പരാമ്പരാഗത രീതിയിലുള്ള അഗ്രം കൂമ്പിയ നിലവിളക്കുകളാണ് ഉത്തമം.

രാവിലേയും വൈകീട്ടും വീട്ടില്‍ വിളക്ക് കൊളുത്താം. ബ്രഹ്മ മുഹൂര്‍ത്തം മുതല്‍ ഏകദേശം എട്ട് മണിവരെയും വൈകുന്നേരമാണെങ്കില്‍ പകലില്‍ നിന്ന് രാത്രിയിലേക്ക് കടക്കുന്ന സന്ധ്യാ സമയവും ആണ് ഏറ്റവും ഉത്തമം.സ്ഥാപനങ്ങളിലും മറ്റും വിളക്ക് കൊളുത്തുന്നവര്‍ പ്രത്യേക സമയം പാലിക്കണമെന്നില്ല. നിലവിളക്കുകള്‍ സൂര്യനെയാണ് പ്രതിനിദാനം ചെയ്യുന്നത്.

വീട്ടില്‍ നിലവിളക്ക് നിത്യേന തെളിയിക്കണമെന്നും അല്ലെങ്കില്‍ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നെല്ലാം പലരും വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ വസ്തുതയില്ല. നിത്യമായ ഊര്‍ജവും ഐശ്വര്യവും പ്രദാനം ചെയ്യാന്‍ നിത്യവും വിളക്ക് തെളിയിക്കാം.എന്നാല്‍ ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും അത് സാധ്യമായെന്ന് വരില്ല. അതുകൊണ്ട് കഴിയുന്ന ദിവസങ്ങളിലെല്ലാം വീട്ടില്‍ വിളക്ക് കൊളുത്തുക

മത്സ്യമാംസാദികള്‍ കഴിച്ച് വിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ല. സമൂഹത്തിന്റെ ഭക്ഷണ രീതിയിലുള്ള വൈവിധ്യങ്ങളിലൊന്നാണ് ഇത്. അതുകൊണ്ട് തന്നെ വിളക്ക് തെളിയിക്കുന്നതിനായി അവ ഒഴിവാക്കണം എന്ന് പറയുന്നതില്‍ യുക്തിയില്ല. എന്നാല്‍ വിളക്ക് കൊളുത്തുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും മത്സ്യ മാംസാദികള്‍ കഴിക്കുന്നതായിരിക്കും ഉചിതം.

 

By admin