• Mon. Oct 13th, 2025

24×7 Live News

Apdin News

മത വസ്ത്രം അനുവദിക്കണമെന്ന് മത മൗലിക വാദികളുടെ ഭീഷണി; കൊച്ചിയിലെ സെൻ്റ് റീത്ത പബ്ലിക് സ്കൂൾ താത്ക്കാലികമായി അടച്ചു

Byadmin

Oct 13, 2025



കൊച്ചി: 27 വർഷം ആയി പ്രവർത്തിക്കുന്ന, 600 ൽ അധികം കുഞ്ഞുങ്ങൾ പഠിക്കുന്ന കൊച്ചി, പള്ളുരുത്തിയിലെ സെൻ്റ് റീത്ത പബ്ലിക് സ്കൂൾ മത മൗലിക വാദികളുടെ എതിർപ്പുമൂലം താത്കാലികമായി അടച്ചു. സമത്വത്തിന്റെ പ്രതീകമായി കണക്കാക്കുന്ന സ്കൂൾ യൂണിഫോമിൽ ഒരു കുട്ടിയ്‌ക്ക് മാത്രമായി മത വസ്ത്രം വേണം എന്ന രക്ഷിതാക്കളുടെ പിടിവാശിയാണ് മത സംഘടനകളുടെ എതിർപ്പും, പ്രക്ഷോഭവും വാഗ്വാദവും തുടർന്ന് പോലീസ് എത്തി നിയന്ത്രിക്കേണ്ടതുമായ അവസ്ഥയിലെത്തിച്ചത്.

സ്കൂൾ മാനേജ്മെന്റുകൾക്ക് യൂണിഫോമിനൊപ്പം മുഴുവൻ കൈ ഷർട്ടും ശിരോവസ്ത്രവും ധരിക്കാൻ അനുമതി നൽകാൻ കഴിയില്ലെന്ന് 2018 ൽ തന്നെ ഹൈക്കോടതി ഉത്തരവു പ്രകാരം വ്യക്തമാക്കിയിട്ടുള്ളതാണ്. സ്കൂളിന്റെ സുഗമമായ പ്രവർത്തനമാണ് വ്യക്തി താൽപ്പര്യത്തേക്കാൾ പ്രധാനമെന്ന് വിധി പ്രസ്താവത്തിലൂടെ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടിട്ടുണ്ട്.

മതപരമായ കാര്യങ്ങൾ ആപേക്ഷിക അവകാശത്തിന് കീഴിലാണ്, എന്നാൽ സ്കൂൾ സുഗമമായ പ്രവർത്തനത്തിന് കാര്യങ്ങൾ തീരുമാനിക്കാൻ മാനേജ്മെന്റിന് തുല്യ അവകാശമുണ്ട് എന്നാണ് കോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. സ്കൂളിന്റെ ഡ്രസ് കോഡ് തീരുമാനിക്കാനുള്ള അവകാശം മാനേജ്മെന്റിനാണ്. സ്കൂളിന്റെ മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാണെങ്കിൽ വിദ്യാർത്ഥികൾക്ക് സ്കൂളിൽ തുടരാം, അല്ലാത്തപക്ഷം അവർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകണമെന്നും കോടതി ഉത്തരവിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.

ഇതാണ് വസ്തുത എന്നിരിക്കെ ഈ രാജ്യത്തെ സ്ഥാപിത നിയമങ്ങളെ മത മൗലികവാദ സംഘടനകളുടെ ആൾക്കൂട്ട ആധിപത്യം കൊണ്ട് വെല്ലുവിളിക്കുന്ന നിലപാട് ആണ് എസ്ഡിപിഐ പോലെയുള്ള പാർട്ടിക്കാർ ചെയ്യുന്നത്. സുഗമമായി നടന്നുപോകുന്ന ഒരു സ്ഥാപനത്തിൽ കയറി ഇത്തരത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി ക്രൈസ്തവ മാനേജ്മെൻ്റ് നെ മാനസികമായി സമ്മർദത്തിൽ ആക്കുകയും അതുവഴി വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്ന നടപടി അത്യന്തം പ്രതിഷേധകരമാണ്.

അധ്യാപകർക്ക് ഗുരുവന്ദനം നടത്തിയതിന്റെ പേരിൽ, സ്കൂൾ ഉടമ അവധി ദിവസം സ്വന്തം ഓഫീസിൽ പൂജ നടത്തിയതിന്റെ പേരിൽ ഒക്കെ അന്വേഷണം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി, പക്ഷേ ഇസ്ലാമിക മൗലിക വാദികളുടെ പ്രതിഷേധം മൂലം നൂറു കണക്കിന് കുട്ടികൾ സ്ക്കൂളിൽ പോകാൻ കഴിയാതെ ഇരിക്കുന്ന ദുരവസ്ഥക്ക് എതിരെ ഒരക്ഷരം ശബ്ദിക്കുന്നില്ല.

By admin