കൊട്ടാരക്കര ; ഗണപതിക്ഷേത്രത്തിലെ പ്രസാദ നിര്‍മാണ വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം തുടങ്ങി. കരിപ്രസാദം, ചന്ദനം, ഭസ്മം തുടങ്ങിയവ നിര്‍മിച്ച വാടക കെട്ടിടം പൂട്ടി സീല്‍വെച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തിനകത്തു നിര്‍മിക്കേണ്ട പ്രസാദം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പുറത്തു നിര്‍മിക്കുന്നുവെന്നാണ് പരാതി.
പരാതിയ്‌ക്കും പ്രതിഷേധത്തിനും പിന്നാലെയാണ് ദേവസ്വം വിജിലന്‍സ് ക്ഷേത്രത്തില്‍ എത്തി ഇന്നലെയും ഇന്നുമായി പരിശോധന നടത്തിയത്. കരി പ്രസാദത്തിനായി പാക്കറ്റുകളിലാക്കിയ കറുത്ത പൊടി കണ്ടെത്തി. ദര്‍ഭയടക്കം ഉപയോഗിച്ച് നിര്‍മിക്കേണ്ട പ്രസാദമാണ് കരിപ്പൊടി ഉപയോഗിച്ച് നിര്‍മിച്ചത്. ഇവിടെ നിന്നും മദ്യക്കുപ്പികളും, നെറ്റിപ്പട്ടവും, ജീവതയുമടക്കം വിജിലന്‍സ് ഇന്നു കണ്ടെത്തി.