
കൊച്ചി: പുതിയ മദ്യത്തിന് പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്കിടയില്‍ മത്സരം നടത്താനുളള നീക്കം ഉപേക്ഷിച്ചതായി മലബാര്‍ ഡിസ്റ്റിലറീസ് ഹൈക്കോടതിയില്‍. വിദേശമദ്യ ചട്ടപ്രകാരം ഓരോ ബ്രാന്‍ഡിനും സ്വന്തമായി പേര് റജിസ്റ്റര്‍ ചെയ്യേണ്ടത് ആവശ്യമാണ്.
ആ പേര് തിരഞ്ഞെടുക്കുന്നതില്‍ സുതാര്യതയ്‌ക്ക് വേണ്ടിയാണ് ജനങ്ങളുടെ നിര്‍ദേശം തേടിയത്. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളൊന്നും സ്വീകരിച്ചില്ല. കമ്പനി സ്വന്തം നിലയില്‍ മദ്യത്തിന് പേര് കണ്ടെത്തി.
മത്സരത്തിനായി വാര്‍ത്താക്കുറിപ്പ് മാത്രമാണ് നല്‍കിയതെന്ന് മലബാര്‍ ഡിസ്റ്റിലറീസ് കോടതിയെ അറിയിച്ചു.മിന്നല്‍ മാജിക എന്നാണ് പുതിയ ബ്രാന്‍ഡിക്ക് പേരിട്ടത്.