കോഴിക്കോട് ; രാമനാട്ടുകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു . കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചത് . ഷിബിൻ തന്നെ സ്വവർഗ ലൈംഗികതയ്‌ക്ക് നിർബന്ധിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് പ്രതി ഹിജാസ് പറഞ്ഞു.
രാമനാട്ടുകര ഫ്ലൈ ഓവറിനു സമീപമാണ് വൈകിട്ടോടെ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം.
ഇന്നലെ രാത്രി ഷിബിനും , ഹിജാസും ഉൾപ്പെടെയുള്ള നാലംഗ സംഘം ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു . മദ്യപിക്കുന്നതിനിടെ ഹിജാസിനു നേരെ ഷിബിൻ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. എന്നാൽ ഹിജാസ് എതിർത്തു. ഇത് കയ്യാങ്കളിയിലേയ്‌ക്ക് നീങ്ങിയെന്നാണ് ഹിജാസ് പോലീസിനോട് പറഞ്ഞത്. തുടർന്ന് ഷിബിനെ ഹിജാസ് സ്ക്രൂ ഡ്രൈവർ കൊണ്ട് വയറ്റിൽ കുത്തുകയായിരുന്നു. കുത്തേറ്റുവീണ ഷിബിനെ കല്ലു കൊണ്ടു തലയ്‌ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.