• Wed. Jun 4th, 2025

24×7 Live News

Apdin News

മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

Byadmin

Jun 3, 2025


പാലക്കാട്: മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. കൊടുന്തരപ്പുള്ളി സ്വദേശി സിജിലിനെയാണ് അച്ഛന്‍ ശിവന്‍ കൊലപ്പെടുത്തിയത്.

കാപ്പ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് കൊലപ്പെട്ട സിജില്‍. കൊടുന്തരപ്പുള്ളിയിലെ വീട്ടില്‍ വച്ചാണ് കൊലപാതകം.തിങ്കളാഴ്ച രാത്രി 8.30 ഓടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

ഉടന്‍ തന്നെ സിജിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി ശിവന്‍ ഒളിവിലാണ്. പാലക്കാട് നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 



By admin