മധുരയില്‍ ഇ-റേഷന്‍ കാര്‍ഡില്‍ ഉടമയുടെ ചിത്രത്തിന് പകരം അച്ചടിച്ച് വന്നത് മദ്യക്കുപ്പിയുടെ ചിത്രം. തമിഴ്‌നാട്ടിലെ പേരയൂരിലാണ് സംഭവം നടന്നത്. ഡ്രൈവറായ സി തങ്കവേല്‍ (56) എന്നയാളുടെ കുടുംബത്തിന്റെ റേഷന്‍ കാര്‍ഡിന്റെ ഇ-കോപ്പിയിലാണ് ചിത്രം മാറി വന്നത്.
റേഷന്‍ കാര്‍ഡില്‍ നിന്ന് മകളുടെ പേര് നീക്കം ചെയ്യാനും തമിഴ്നാട് നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഭാര്യയെ കാര്‍ഡില്‍ ചേര്‍ക്കുന്നതിനുമായി എന്റോള്‍മെന്റ് പ്രക്രിയയില്‍ ഇവരുടെ ഇ-റേഷന്‍ കാര്‍ഡ് അറ്റാച്ചുചെയ്യേണ്ടിവന്നിരുന്നു. അപ്പോഴാണ് കാര്‍ഡ് ഉടമയ്ക്ക് പകരം മദ്യക്കുപ്പിയുടെ ചിത്രം കുടുംബം കാണുന്നത്.
റേഷന്‍ കാര്‍ഡിന്റെ ഒറിജനല്‍ കോപ്പിയില്‍ യഥാര്‍ഥ ഫോട്ടോയാണെന്നും ഇ കോപ്പിയില്‍ മദ്യക്കുപ്പിയുടെ ഫോട്ടോ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ഇക്കാര്യം പ്രാദേശിക ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും കുടുംബം പ്രതികരിച്ചു.