• Wed. Oct 8th, 2025

24×7 Live News

Apdin News

മധ്യപ്രദേശിലെ കുളത്തില്‍ നിന്ന് നൂറുകണക്കിന് ഒറിജിനല്‍ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ കണ്ടെടുത്തു

Byadmin

Oct 8, 2025


മധ്യപ്രദേശിലെ ബിജാവറിലെ പ്രാദേശിക കുളത്തില്‍ നിന്ന് നൂറുകണക്കിന് ഒറിജിനല്‍ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ കണ്ടെടുത്തു. കുളത്തിന്റെ ശുചീകരണ പ്രവൃത്തിക്കിടെയാണ് 15 ാം വാര്‍ഡിലെ വോട്ടര്‍ ഐ.ഡികള്‍ ഉള്‍പ്പെടെ കണ്ടെടുത്തത്. സംഭവം വെളിച്ചത്തുവന്നതോടെ അധികൃതര്‍ അടിയന്തര അന്വേഷണം ആരംഭിച്ചു. വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ അടങ്ങിയ ബാഗുകളുടെ ഫോട്ടോകളും വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് ചോര്‍ ഗഡ്ഡി ഛോഡ്’ ആരോപണത്തെ ഈ സംഭവം സാധൂകരിക്കുന്നുവെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാവ് ദീപ്തി പാണ്ഡെ പറഞ്ഞു.

ശുചീകരണ തൊഴിലാളികള്‍ കുളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു പ്ലാസ്റ്റിക് ബാഗ് കണ്ടുവെനും അത് എടുത്ത് തുറന്നുനോക്കിയപ്പോള്‍ 500റോളം വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ കണ്ടെത്തിയെന്നും പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്‍ഡുകളുടെ ആധികാരികത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്നതിന് മുമ്പു തന്നെ ഈ കാര്‍ഡുകള്‍ അപ്രത്യക്ഷമായിരിക്കാമെന്ന് ഗ്രാമവാസികള്‍ കരുതുന്നു. കണ്ടെടുത്ത എല്ലാ കാര്‍ഡുകളും ഇപ്പോള്‍ പ്രദേശിക ഭരണകൂടത്തിന്റെ പക്കലാണുള്ളത്.

ഇത്രയധികം വോട്ടര്‍ കാര്‍ഡുകള്‍ എങ്ങനെയാണ് കുളത്തില്‍ എത്തിയതെന്ന് കണ്ടെത്താന്‍ ഛത്തര്‍പൂര്‍ ജില്ലാ ഭരണകൂടം പ്രാഥമിക അന്വേഷണം ആരംഭിച്ചു.

By admin