
കൂത്താട്ടുകുളം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയോടും അവന്റെ അമ്മയോടും അച്ഛന്റെയും അമ്മൂമ്മയുടെയും കൊടും ക്രൂരത. ഒന്നരമാസക്കാലമായി കുട്ടിയും അമ്മയും കഴിഞ്ഞത് കാടു നിറഞ്ഞ റബർ തോട്ടത്തിൽ വെളിച്ചം പോലും ഇല്ലാത്ത വിറക്പുരയിൽ. കുട്ടിയെ വീട്ടിൽ കയറ്റാനോ ആഹാരം നൽകാനോ അച്ഛനും അമ്മൂമ്മയും അനുവദിച്ചിരുന്നില്ല. ഒരു മറപോലുപോലും ഇല്ലാതെ പായ വിരിച്ച് ഒരു പുതപ്പ് മാത്രം നൽകിയാണ് ഇവർ ഈ കുരുന്നിനോട് ക്രൂരത കാട്ടിയത്.
അദ്ധ്യാപകരുടെ ഇടപെലിലാണ് സംഭവം പുറലോകം അറിഞ്ഞത്. വീടിന് പുറത്തോ മുറ്റത്തോ വെച്ച് വേണം കഴിക്കാൻ. കാടും ചെളിയും നിറഞ്ഞ വഴികളിലൂടെ ആണ് ഇവർ വിറക് പുരയിലേക്ക് പോയിരുന്നത്. കാക്കൂർ ടൗണിൽ ഓട്ടോ ഡ്രൈവർ ആണ് അച്ഛൻ കഴിഞ്ഞ ഒന്നര മാസമായി സ്വന്തം കുഞ്ഞിനോടും ഭാര്യയോടും മനുഷ്യ മനസാക്ഷിപോലും മരവിക്കുന്ന വിധം ക്രൂരത കാണിച്ചിരുന്നത്. തിരുമാറാടി സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിക്കാണ് ഈ ദുരനുഭവം.
അദ്ധ്യാപകർ കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ സൂചനകളാണ് സംശയം ഉയർത്തിയത്. സ്കൂൾ ബാഗിൽ നിന്ന് നിരവധി ജൂസ് ബോട്ടിലുകളും കണ്ടെടുത്തു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ഇക്കാര്യങ്ങൾ പറഞ്ഞത്. വിശക്കുമ്പോൾ പിതാവ് നൽകിയിരുന്ന 20 രൂപായ്‌ക്ക് ജൂസ് വാങ്ങികുടിക്കുകയായിരുന്നു. തുടർന്ന് അദ്ധ്യാപകർ കൂത്താട്ടുകുളം പോലീസിൽ അറിയിക്കുകയായിരുന്നു.
രാത്രി സി.ഐ. സഞ്ജു ജോസഫിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തിയാണ് വീടിനോട് സമീപത്തുള്ള വിറക് പുരയിൽ നിന്ന് കുട്ടിയേയും അമ്മയേയും മോചിപ്പിച്ചത്. തുടർന്ന് കുട്ടിയെ ശിശുക്ഷേമസമിതയുടെ നേതൃത്വത്തിൽ കൗൺസിൽ നടത്തി. മാതാപിതാക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. പോലീസ് താക്കീത് നൽകി വീട്ടയച്ചു. സംഭവത്തിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.
തന്റെ കുട്ടിയല്ലാ എന്നു പറഞ്ഞായിരുന്നു ഇയാൾ കുട്ടിയെവീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നത്. സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ മുറിയിൽ കയറുവാൻ പിതാവ് അനുവദിച്ചിരുന്നില്ല. അയൽ വീടുകളിലും ട്യൂഷൻ സെന്റിലുമയിരുന്നു ഈ 10 വയസ്സുകാരൻ കഴിഞ്ഞിരുന്നത്. രാത്രിയിൽ കൂത്താട്ടുകുളം ടൗണിലെ തുണിക്കടയിൽ ജോലിചെയ്യുന്ന അമ്മ എത്തിയശേഷം കുട്ടിയേയും കൂട്ടി വിറക്പുരയിലേക്ക് പോകുകയായിരുന്നു.
മാതാപിതാക്കളെ വിളിച്ചു വരുത്തി കുട്ടിയേയും അമ്മയേയും വീട്ടിൽ കയറ്റി താമസിപ്പിക്കുവാൻ സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിക്ക് പരാതി നൽകിയിട്ടുണ്ട്.