തിരുവനന്തപുരം: ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവം തുറന്നു പറഞ്ഞതിന്റെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന് നോട്ടീസ് നല്‍കിയ സര്‍ക്കാര്‍ നടപടി വിവാദ വിഷയമല്ലെന്ന് നിയമ വിദഗ്ധര്‍. ഒരാള്‍ക്കെതിരെ ഒരു അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ അതിന്മേല്‍ അദ്ദേഹത്തിന്റെ ഭാഗം വിശദീകരിക്കാന്‍ നോട്ടീസ് അയയ്ക്കുക എന്നതൊരു സ്വഭാവിക സര്‍ക്കാര്‍ നടപടിക്രമം മാത്രമാണെന്നാണ് വാദം. അഡ്വ. ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ഡോ. ഹാരിസ് ചിറക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സംഭവത്തില്‍ ആരോഗ്യ മന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ അനാവശ്യമാണ്. നോട്ടീസിന് ഡോ. ഹാരിസ് നല്‍കുന്ന വിശദീകരണം ഫയലില്‍ സ്വീകരിച്ച് സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുകയും ഫയല്‍ ക്ലോസ് ചെയ്യുകയും ചെയ്യാനുമാണ് സാധ്യത. ഡോ ഹാരീസിനോട് സര്‍ക്കാരിന്റെ നയം നേരത്തേ പറഞ്ഞത് മാറിയെങ്കില്‍ മാത്രമേ വിവാദത്തിന് സാധ്യതയുള്ളു എന്നും ഹരീഷ് വാസുദേവന്‍ പറയുന്നു.