• Sun. Mar 29th, 2026

24×7 Live News

Apdin News

മന്ത്രിയുടെ ലെറ്റർപാഡിൽ വോട്ടഭ്യർഥന; ശിവൻകുട്ടിക്കെതിരേ ബി.ജെ.പി. പരാതി നൽകി

Byadmin

Mar 27, 2026


തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയും മന്ത്രിയുമായ വി. ശിവൻകുട്ടി ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്‌തെന്ന് പരാതി.മന്ത്രിയുടെ ഒൗദ്യോഗിക ലെറ്റർപാഡിൽ വോട്ടർമാരുടെ പിന്തുണയും സഹായവും അഭ്യർഥിച്ചുള്ള കത്ത് മണ്ഡലത്തിലെ വീടുകളിൽ വിതരണം ചെയ്തുവെന്നാണ് പരാതി. നേമം മണ്ഡലത്തിലെ ബി.ജെ.പി. ലീഗൽ ഇൻ ചാർജ്‌ അഡ്വ. പ്രകാശ് ആർ.സി.യാണ് മണ്ഡലം വരണാധികാരിക്കു പരാതിനൽകിയത്.

എന്നാൽ, പരാതിയിൽ പറഞ്ഞിരിക്കുന്നതുപ്രകാരം സംസ്ഥാനത്തിന്റെ ചിഹ്നം പതിച്ച ഔദ്യോഗിക ലെറ്റർ പാഡ് ഉപയോഗിച്ചിട്ടില്ലെന്ന് വി. ശിവൻകുട്ടി വരണാധികാരിക്കു വിശദീകരണം നൽകി. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മാർച്ച്‌ 15നാണ്. ഈമാസം ആറിനാണ് മണ്ഡലത്തിലെ പ്രധാന വ്യക്തികൾക്ക് കത്തയച്ച് ഭാവിപ്രവർത്തനങ്ങൾക്കു സഹായവും പിന്തുണയും അഭ്യർഥിച്ചതെന്നും വി. ശിവൻകുട്ടി വിശദീകരണത്തിൽ വ്യക്തമാക്കി.



By admin