തൃശൂര്‍: കേന്ദ്രമന്ത്രി എന്നൊക്കെയുള്ളത് വെറും ആടയാഭരണങ്ങളാണെന്നും തൃശൂരിന്റെ സ്വന്തം എംപിയായതിന് ശേഷമുള്ള ആദ്യത്തെ പൂരം ശരിക്കും ആസ്വദിച്ചെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. മന്ത്രി രാജന്‍ രാവിലെ അഞ്ച് മണിക്കേ വടക്കുന്നാഥക്ഷേത്രപരിസരത്ത് എത്തിയെന്ന് നടന്‍ ജയരാജ് വാര്യര്‍ പറഞ്ഞപ്പോള്‍ താന്‍ അതിന് മുന്‍പേ രാവിലെ നാല് മണിക്ക് പുറപ്പെട്ട താന്‍ നാലേക്കാല്‍ മണിക്ക് വടക്കുന്നാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പിന്നീട് നാലേമുക്കാലോടെ പുറത്തിറങ്ങിയെന്ന് സുരേഷ് ഗോപി. തൃശൂര്‍ പൂരദിവസം ഭഗവാനെ കണ്ടാണ് തൊഴുത് മടങ്ങിയത്. വടക്കുന്നാഥക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും കണ്ടു. ഭഗവാനെ എഴുന്നെള്ളിച്ച് പുറത്ത് കൊണ്ടുവന്നപ്പോള്‍ കൂടെ അരകിലോമീറ്റര്‍ കൂടെ നടന്നിട്ടാണ് പൂരപ്പറമ്പില്‍ എത്തിയതെന്ന് സുരേഷ് ഗോപി.
താന്‍ തൃശൂര്‍ പൂരത്തിന്റെ ഭാഗമായ നാല് ക്ഷേത്രങ്ങളിലും പോയി. നെയ്തലക്കാവിലമ്മ, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. താന്‍ കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കഴിഞ്ഞ പൂരക്കാലത്തും പൂരത്തിന്റെ ആസ്വാദകനായാണ് ഇവിടെ എത്തിയതെന്നും ഇപ്പോഴും അതില്‍ വ്യത്യാസമില്ലെന്നും സുരേഷ് ഗോപി. അപ്പോ കഴിഞ്ഞ പൂരവും ഈ പൂരവും തമ്മില്‍ യാതൊരുവ്യത്യാസവും ഇല്ലെന്നും ഇക്കുറി ചില ഔദ്യോഗകി ഉത്തരവാദിത്വം കൂടുതലായി ഉണ്ടെന്ന് മാത്രമേയുള്ളൂവെന്നും സുരേഷ് ഗോപി.
താനും മന്ത്രിമാരായ വാസവനും രാജനും തമ്മില്‍ സഹകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും പൊലീസും ഇന്‍റലിജന്‍സും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുരേഷ് ഗോപി. ഒടുവില്‍ ജയരാജ് വാര്യരോടൊപ്പം പൂരം ആസ്വാദകര്‍ക്ക് ‘പ്രണതോസ്മി ഗുരുവായൂര്‍ പുരേശം’ എന്ന ഒരു ഗാനം കൂടി ആലപിച്ചാണ് സുരേഷ് ഗോപി വേദി വിട്ടത്.
ഹരി ഏറ്റുമാനൂര്‍ എഴുതിയ പൂരത്തെക്കുറിച്ചുള്ള ഗാനം കൂടി ജയരാജ് വാര്യര്‍ ആലപിച്ചു.
മണ്ണില്‍ മിനുങ്ങണ പരൂരം
മാനത്ത് പൂക്കണ പൂരം
ആളോളൊഴുകുന്ന പൂരം അയ്യാ
ആനകളെത്തണ പൂരം…
ഒടുവില്‍ സൂരേഷ് ഗോപിയുടെ ഷര്‍ട്ടിനെക്കുറിച്ചായി ചര്‍ച്ച. കുവൈത്തില്‍ നിന്നും എബി മാത്യു കൊടുത്തയച്ച ഷര്‍ട്ടാണ് സാധാരണ ഇടുന്നതെന്നും മന്ത്രിയായ ഒരാള്‍ എന്തിനാണ് ഇങ്ങിനെ അലങ്കാരമുള്ള ഷര്‍ട്ടുകള്‍ ഇടുന്നതെന്ന് ചോദിച്ചാല്‍ പോയി പണിനോക്ക് എന്ന് പറയേണ്ടിവരുമെന്നും സുരേഷ് ഗോപി. ഈ പൂരദിനത്തില്‍ ഇട്ടത് ഒരു പെണ്‍കുട്ടി പെയിന്‍റ് ചെയ്ത് തനിക്ക് കഴിഞ്ഞ ദിവസം സമ്മാനിച്ച ഷര്‍ട്ടാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂര്‍ പൂരത്തിന്റെ എല്ലാറ്റിനോടും ഒരു പോലെ പ്രണയമാണെന്നും സുരേഷേ ഗോപി. മേളമായാലും വെടിക്കെട്ടായാലും എല്ലാം ഇഷ്ടമാണെന്നും സുരേഷ് ഗോപി. മഠത്തില്‍വരവ് വലിയൊരു സങ്കല്‍പമാണെന്നും സുരേഷ് ഗോപി. മറ്റെല്ലാ പൂരങ്ങളുണ്ടെങ്കില്‍ 1797ല്‍ തുടങ്ങിയതാണ് തൃശൂര്‍ പൂരമെന്നും ഇത് 229ാമത്തെ തൃശൂര്‍ പൂരമാണ്. ചങ്കിലാണ് തൃശ്ശിവപേരൂര്‍, ചങ്കിലാണ് പൂരമെന്നും പറഞ്ഞാണ് സുരേഷ് ഗോപി അവസാനിപ്പിച്ചത്.