കൊല്ലം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സംബന്ധിക്കാത്തവര്‍ ജോലിക്ക് നില്‍ക്കരുതെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മേറ്റിന്റെ ഭീഷണി സന്ദേശം. വെട്ടിക്കവല ഗ്രാമപഞ്ചായത്തില്‍ ആണ് സംഭവം.
മന്ത്രി പങ്കെടുക്കുന്ന വികസന സദസില്‍ വരാത്തവര്‍ വെളളിയാഴ്ച ജോലിക്ക് നില്‍ക്കണ്ടെന്നാണ് ഭീഷണി സന്ദേശം.വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ തലച്ചിറ ഈസ്റ്റ് വാര്‍ഡ് മേറ്റാണ് വാട്‌സാപ്പ് സന്ദേശം അയച്ചത്.
എല്ലാവരും ഒരുങ്ങി വരണം. ഫോട്ടോ എടുത്ത ശേഷം പരിപാടിക്ക് പോകണമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്.വാര്‍ഡ് മെമ്പറുടെ നിര്‍ദേശമാണെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.