• Sun. Mar 15th, 2026

24×7 Live News

Apdin News

മന്ത്രി സമ്മതിച്ചു: മദ്യ നിരോധനം നടപ്പാക്കുമെന്ന് അവകാശപ്പെട്ട ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ നിലവിലുള്ളത് 1442 മദ്യശാലകള്‍

Byadmin

Mar 15, 2026



തിരുവനന്തപുരം: ഈ സര്‍ക്കാര്‍ ആയിരം ബാറുകള്‍ അനുവദിച്ചുവെന്ന ആരോപണം ശരിയല്ലെന്നും കേരളത്തിലെ ആകെ മദ്യശാലകളുടെ എണ്ണം 1442 ആണെന്നും എക്‌സൈസ് മന്ത്രി എം.ബി രാജേഷ്. തന്‌റെ വാദം ന്യായീകരിക്കാന്‍ കേരളത്തിന്‌റെ പലമടങ്ങു വലിപ്പമുള്ള സംസ്ഥാനങ്ങളെ മന്ത്രി കൂട്ടുപിടിക്കുകയും ചെയ്തു. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ 5600ഓളം മദ്യശാലകളുണ്ടെന്നാണ് മന്ത്രി പറയുന്നത്. തെലങ്കാനയില്‍ 600ലധികമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മദ്യശാലകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിച്ചത് ഇന്ത്യയിലുടനീളമുള്ള സമയക്രമവുമായി പൊരുത്തപ്പെടുന്ന രീതിയിലാണെന്ന് മന്ത്രി വിശദീകരിച്ചു. ടൂറിസം മേഖലകളില്‍ നേരത്തെ തന്നെ നിലവിലുണ്ടായിരുന്ന സമയക്രമം (രാവിലെ 10 മുതല്‍ രാത്രി 12 വരെ) മറ്റ് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ചെയ്തത്. ബാംഗ്ലൂരില്‍ പുലര്‍ച്ചെ ഒരു മണി വരെയും തമിഴ്‌നാട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 24 മണിക്കൂറും മദ്യലഭ്യതയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മാറുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളുടെ വളര്‍ച്ചയും പരിഗണിച്ച് നിയന്ത്രണങ്ങളില്‍ പ്രായോഗികമായ മാറ്റങ്ങള്‍ വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജേഷ് വ്യക്തമാക്കി.

 

By admin