മസ്കത്ത് കെ.എം.സി.സി മബെല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു.
മബെല മാൾ ഓഫ് മസ്കത്തിന് സമീപമുള്ള അൽ ശാദി ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന സമൂഹ നോമ്പുതുറയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.
സ്ത്രീകളും കുട്ടികളും അടക്കം 2500 ലധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു.മബെല കെ.എം.സി.സി യുടെ പ്രവർത്തകരും കുടുംബങ്ങളും അതിഥികളും പങ്കെടുത്തു. മബെല കെ.എം.സി.സി പ്രവർത്തക സമിതി അംഗങ്ങളെ
കൂടാതെ പ്രത്യേകം തെരഞ്ഞെടുത്ത വളന്റിയർ വിങ്ങും, വിമൻ ആൻഡ് ചിൽഡ്രൻസ് വിങ് പ്രവർത്തക സമിതി അംഗങ്ങളും ഗ്രാൻഡ് ഇഫ്താറിന് നേതൃത്വം നൽകി.