
മുംബൈ: വിമാനാപകടത്തില്‍ അജിത് പവാര്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന മമത ബാനര്‍ജിയുടെ ദുഷ്ടലാക്കിനെ തള്ളി എന്‍സിപി നേതാവും അജിത് പവാറിന്റെ അമ്മാവനുമായ ശരത് പവാര്‍. “അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയില്ല, ഈ മരണത്തിലേക്ക് രാഷ്‌ട്രീയം കടത്തരുത്.”- ശരത് പവാര്‍ പറഞ്ഞു.
അജിത് പവാറിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യവുമായി മമത ബാനർജിയ്‌ക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തിയിരുന്നു. ഉദ്ധവ് താക്കറെയുടെ വക്താവ് ശരത് പവാറിന്റെ ശക്തമായ പ്രതികരണം ഈ മരണത്തിലേക്ക് രാഷ്‌ട്രീയത്തെ കൂട്ടിക്കലര്‍ത്താനുള്ള പ്രതിപക്ഷ നേതാക്കളുടെ ശ്രമങ്ങളെ തടഞ്ഞു.