• Fri. Jan 10th, 2025

24×7 Live News

Apdin News

മമ്പാട് സ്വദേശി ഖത്തീഫില്‍ നിര്യാതനായി

Byadmin

Jan 3, 2025


ദമ്മാം: ഖത്തീഫ് കെഎംസിസി നേതാവും അല്‍ അനക് ഏരിയ കമ്മിറ്റി ചെയര്‍മാനുമായ മലപ്പുറം മമ്പാട് ടാണയില്‍ സ്വദേശി പണങ്ങോടന്‍ അബ്ദുല്‍ ഷുക്കൂര്‍ (57) നിര്യാതനായി.
ഖത്തീഫിലെ താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടനെ അദ്ദേഹത്തെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.മമ്പാട് ടാണയില്‍ പണങ്ങോടന്‍ ബാപ്പുട്ടിആമിന ദമ്പതികളുടെ മകനാണ്.ഭാര്യ, സാജിദ.മക്കള്‍.സുജൂ സിയാസ്,സിനു സിയാന,സിലി സിഫ്‌ല.
കാല്‍ നൂറ്റാണ്ടോളമായി എ.സി.മെക്കാനിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ഖത്തീഫില്‍ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു.പൊതുകാര്യ പ്രസക്തനും കെഎംസിസി യുടെ ജീവകാരുണ്യരംഗത്ത് സജീവ സാന്നിധ്യവുമായിരുന്നു.
അബ്ദുല്‍ ഷുക്കൂറിന്റെ വിയോഗത്തില്‍ കെഎംസിസി അനുശോചനം രേഖപ്പെടുത്തി.ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തീഫ് കെഎംസിസി പ്രസിഡണ്ട് മുഷ്താഖ് പേങ്ങാട് അറിയിച്ചു.

By admin