• Sun. Jan 11th, 2026

24×7 Live News

Apdin News

മയക്കമരുന്ന് മുക്ത ഭാരതത്തിനായി അമിത് ഷാ ഇറങ്ങുന്നു; ജിഹാദി ഗ്രൂപ്പുകള്‍ക്ക് ഭീകരവാദത്തിന് പണം എത്തുന്നത് മയക്കമരുന്ന് വഴി

Byadmin

Jan 10, 2026



ന്യൂദല്‍ഹി: ഇന്ത്യയെ മയക്കമരുന്ന് മുക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുന്നു. ഇന്ത്യയിലേതുള്‍പ്പെടെ ജിഹാദി ഗ്രൂപ്പുകള്‍ ഭീകരവാദത്തിനായി പണം സ്വരൂപിക്കുന്നത് മയക്കമരുന്നിലൂടെയാണെന്നതിനാലാണ് ഭാരതത്തില്‍ മയക്കമരുന്നിന്റെ വേരറുക്കാന്‍ അമിത് ഷാ തുനിഞ്ഞിറങ്ങുന്നത്. പുതിയ തലമുറ മയക്കമരുന്നപയോഗത്തിലൂടെ നശിക്കുന്നത് തടയിടേണ്ടത് ശോഭനമായ ഒരു ഭാവിഭാരതത്തിന് അത്യന്താപേക്ഷിതവുമാണ്. നക്സല്‍ മുക്ത ഭാരതസൃഷ്ടിക്കുവേണ്ടിയുള്ള ജീവന്മരണപ്പോരാട്ടം 2026 മാര്‍ച്ച് 31ന് വിജയകരമായി പര്യവസാനിക്കുന്നതോടെയാണ് ഇന്ത്യയെ അലട്ടുന്ന മറ്റൊരു ഭീകരവിപത്തായ മയക്കമരുന്നിനെതിരായ യുദ്ധം 2026 മാര്‍ച്ച് 31 കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുന്നത്.

ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറിയ ഇന്ത്യയെ സാമ്പത്തിക വളര്‍ച്ചാപടവുകളില്‍ കുതിപ്പിക്കാന്‍ ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കേണ്ടതുണ്ട്. ഇതിന് വിഘാതമാണ് മയക്കമരുന്ന്. എംഡിഎംഎ ഉള്‍പ്പെടെയുള്ള പുതിയ തരത്തിലുള്ള മയക്കമരുന്നിന് കുട്ടികള്‍ എളുപ്പം വശംവദരാവുകയാണ്. 2026 മാര്‍ച്ച് 31 ന് തുടങ്ങുന്ന മയക്കമരുന്നിനെതിരായ യുദ്ധം മൂന്ന് വര്‍ഷം കഴിഞ്ഞ് 2029 മാര്‍ച്ച് 31ലേക്കെത്തുമ്പോഴേക്കും ഇന്ത്യയെ മയക്കമരുന്ന് മുക്ത ഭാരതമാക്കി മാറ്റുകയാണ് ലക്ഷ്യം.

ഇതിന്റെ ഭാഗമായി ഇന്ത്യയിലെ മയക്കമരുന്ന് മാഫിയകളെയും തൂത്തെറിയും. ഇതിന്റെ ഭാഗമായി 2026 മാര്‍ച്ച് 31 മുതല്‍ കാമ്പയിന്‍ ആരംഭിക്കും. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടന്ന ഒമ്പതാമത് നാര്‍കോ ഏകോപന കേന്ദ്രത്തിന്റെ (എന്‍സിഒആര്‍ഡി) ഉന്നതതല യോഗത്തിലാണ് അമിത് ഷാ ഇന്ത്യയെ മയക്കമരുന്ന് മുക്തമാക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ ദൗത്യത്തില്‍ ഫോറന്‍സിക് ലാബുകള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ഇതിന്റെ ഭാഗമായി മയക്കമരുന്ന് ഉല്‍പാദിപ്പിക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. മയക്കമരുന്ന് വിപത്തിന്റെ അടിവേരറുക്കാന്‍ താഴേത്തട്ടിലുള്ള സാധാരണക്കാര്‍ മുതല്‍ മുകള്‍ത്തട്ടിലുള്ള മാഫിയത്തവന്മാരെ വരെ ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടത്തും.

സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍ ഇതിനായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കും. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും മാര്‍ച്ച് 31നകം കൃത്യമായ കര്‍മ്മപദ്ധതി തയ്യാറാക്കണം.

2014 മുതല്‍ 2025 വരെയുള്ള കണക്കെടുത്താല്‍ രാജ്യത്ത് 1.71 ലക്ഷം കോടി രൂപയുടെ മയക്കമരുന്ന് പിടിച്ചു. ലഹരി മാഫിയ എത്ര ആഴത്തില്‍ വേരുപടര്‍ത്തിയിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഈ കണക്ക്.

By admin