ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 17 വയസ്സുകാരിയിലൂടെ 19 പുരുഷന്മാര്‍ക്ക് ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (എച്ച്ഐവി) ബാധ സ്ഥിരീകരിച്ചു. പെണ്‍കുട്ടി മയക്കുമരുന്നിനു അടിമയായിരുന്നു. ഇതിനായി പണം കണ്ടത്താനാണ് പുരുഷന്മാരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ ഗുലാര്‍ഘട്ടി പ്രദേശത്താണ് സംഭവം ആദ്യം പുറത്തുവന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കൗമാരക്കാരി നിരവധി പ്രാദേശിക പുരുഷന്മാരുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുകയും, അവരില്‍ പലരും എച്ച്ഐവി പോസിറ്റീവ് ആവുകയും ചെയ്തു. ബന്ധപ്പെട്ടവരില്‍ പലരും വിവാഹിതരായിരുന്നുവെന്നും, അവരുടെ ഭാര്യമാരിലേക്ക് വൈറസ് കൂടുതല്‍ പടരാന്‍ കാരണമായി എന്നും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്തെ നിരവധി പുരുഷന്മാര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് സംഭവം പുറത്തു വരാന്‍ തുടങ്ങിയത്.
അവരില്‍ പലരും ആശുപത്രിയിലെ ഇന്റഗ്രേറ്റഡ് കൗണ്‍സിലിംഗ് ആന്‍ഡ് ടെസ്റ്റിംഗ് സെന്ററില്‍ (ഐസിടിസി) പരിശോധന നടത്തിയതോടെയാണ് എച്ച്ഐവി പോസിറ്റീവ് ആണെന്ന് മനസിലാക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പോലീസ് അനേഷണത്തിലാണ് കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ കൗമാരക്കാരിയായ പെണ്‍കുട്ടി ഹെറോയിന്‍ ഉപയോഗിക്കുന്നുണ്ടെന്നും അവള്‍ ലഹരി ഉപയോഗത്തിനായി പണം കണ്ടെത്തുന്നത് നിരവധി പുരുഷന്മാരുമായി ശാരീരീക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും അന്വേഷണത്തില്‍ വ്യക്തമായി.