
ഹൈദരാബാദ്: മയക്കുമരുന്ന് ഇടപാടിലെ പ്രധാന കണ്ണിയായ 21 കാരി സോഫ്റ്റ്വെയര്‍ എഞ്ചിനീയറും കാമുകനും ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍. ഹൈദരാബാദ് നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് വിംഗും ലോക്കല്‍ പോലീസും നടത്തിയ റെയ്ഡില്‍ 3 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെടുത്തു.
സുസ്മിത ദേവി (21),കാമുകന്‍ ഉമ്മിഡി ഇമ്മാനുവല്‍ (25), സായ് കുമാര്‍ (28), താരക ലക്ഷ്മികാന്ത് അയ്യപ്പ (24) എന്നിവരാണ് അറസ്റ്റിലായത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുമായി ഇവര്‍ക്ക് ഇടപാടുകളുണ്ടായിരുന്നതായി സംശയിക്കുന്നു.
ഡാര്‍ക്ക് വെബ് ഉള്‍പ്പെടെ ഒന്നിലധികം മാര്‍ഗങ്ങളില്‍ നിന്ന് ഉമ്മിഡി ഇമ്മാനുവല്‍ മയക്കുമരുന്ന് വാങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഓര്‍ഡറുകള്‍ നല്‍കാന്‍ ടോര്‍ ബ്രൗസര്‍ പോലുള്ള ഉപകരണങ്ങളും പണമിടപാടുകള്‍ മറയ്‌ക്കാന്‍ ബിനാന്‍സ്, ട്രസ്റ്റ് വാലറ്റ് പോലുള്ള ക്രിപ്റ്റോകറന്‍സി വാലറ്റുകളും ഉപയോഗിച്ചതായി പൊലീസ് സംശയിക്കുന്നു