• Tue. Apr 8th, 2025

24×7 Live News

Apdin News

മരണങ്ങൾ ആവർത്തിക്കപ്പെട്ടിട്ടും ചെറുവിരലനക്കാതെ സർക്കാർ, കൂടുതൽ കേസുകൾ മലപ്പുറത്ത്, വീട്ടിൽ പ്രസവിക്കുന്നതിന് പ്രോത്സാഹനം

Byadmin

Apr 7, 2025


മ​ല​പ്പു​റം: അടുത്തിടെയായി വീ​ട്ടി​ൽ പ്ര​സ​വം നടത്താൻ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള വീഡിയോകൾ പ്രചരിക്കപ്പെടുന്നുണ്ട്. വീ​ട്ടി​ലെ പ്ര​സ​വം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വ്യാ​പ​ക പ്ര​ചാ​ര​ണ​മാ​ണ്​ നാ​ച്ചു​റോ​പ​തി-​അ​ക്യു​പ​ങ്​​ച​ർ ചി​കി​ത്സ​ക​ർ ന​ട​ത്തു​ന്ന​ത്. വീട്ടിൽ പ്രസവിച്ച അമ്മമാർക്ക് പ്രോത്സാഹനമായി സമ്മാനങ്ങളും നൽകിയിരുന്നു.ഇതി​ന്റെ ഫലമായി വീട്ടിൽ പ്രസവം നടത്തി അ​മ്മ​യും കു​ഞ്ഞും മ​രി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും ആ​വ​ർ​ത്തി​ച്ചുകൊണ്ടിരിക്കുകയാണ്.

ഈ സംഭവങ്ങൾ ആവർത്തിക്കപ്പെട്ടിട്ടും സർക്കാർ ന​ട​പ​ടി​കളൊന്നും എടുക്കുന്നില്ല എന്നതാണ് വാസ്തവം. ഗാ​ർ​ഹി​ക പ്ര​സ​വ​ത്തി​ന്​ ഗ​ർ​ഭി​ണി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പ്​ നി​യ​മ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ ആ​രോ​പ​ണം. മ​ല​പ്പു​റം ഈ​സ്റ്റ്​ കോ​ഡൂ​രി​ൽ വീ​ട്ടി​ൽ പ്ര​സ​വി​ച്ച യു​വ​തി ഒ​രു പ​രി​ച​ര​ണ​വും ല​ഭി​ക്കാ​തെ​യാ​ണ്​ ശ​നി​യാ​ഴ്ച മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​യ​ത്.നേരത്തെ തിരുവനന്തപുരത്തും സമാന സംഭവം അരങ്ങേറിയിരുന്നു.

2023ൽ ​തി​രൂ​ർ ത​ല​ക്കാ​ട് ഭാ​ഗ​ത്ത് അ​ക്യു​പ​ങ്ച​ർ ചി​കി​ത്സ​യി​ലൂ​ടെ വീ​ട്ടി​ൽ ന​ട​ന്ന പ്ര​സ​വ​ത്തി​ലും കു​ട്ടി മ​രി​ച്ചി​രു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ പൊ​ലീ​സ്​ കേ​സെ​ടു​ക്കു​ന്ന​തി​ന​പ്പു​റം യാ​ഥാ​ർ​ഥ പ്ര​തി​ക​ളി​ലേ​ക്ക്​ നി​യ​മ​ത്തി​ന്റെ കൈ​ക​ൾ നീ​ളു​ന്നി​ല്ല. ഏ​റെ സാ​ഹ​സി​ക​ത നി​റ​ഞ്ഞ​താ​യി​ട്ടും പ​ല സ്ഥ​ല​ങ്ങ​ളി​ലും ഗാ​ർ​ഹി​ക​പ്ര​സ​വം ന​ട​ക്കു​ന്നു​ണ്ട്. വി​ശ്വാ​സ​ങ്ങ​ളു​ടെ മ​റ​പി​ടി​ച്ച്​ ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തെ തെ​റ്റാ​യി ചി​ത്രീ​ക​രി​ച്ചാ​ണ്​ ഇ​വ​ർ ഇ​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്.

ഇ​വ​രു​ടെ വാ​ക്കു​ക​ൾ വി​ശ്വ​സി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. കൃ​ത്യ​മാ​യ മ​രു​ന്നോ, ചി​കി​ത്സ​യോ ന​ൽ​കാ​തെ​യാ​ണ്​ ഇ​വ​ർ ഗാ​ർ​ഹി​ക പ്ര​സ​വ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന​ത്. സിം​ഗി​ൾ നീ​ഡി​ൽ അ​ക്യു​പ​ങ്​​ച​ർ ചി​കി​ത്സ​ക​രാ​ണ്​ പി​ന്നി​ൽ. ഇ​പ്ര​കാ​രം ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പോ അ​ത്യാ​വ​ശ്യ ചി​കി​ത്സ​ക​ളോ കി​ട്ടു​ന്നി​ല്ല. അ​തി​നാ​ൽ പ്ര​സ​വ​ശേ​ഷം മാ​താ​വോ കു​ഞ്ഞോ മ​രി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. വാ​ക്സി​നു​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ പി​ന്നീ​ട്​ സ്ഥി​ര വൈ​ക​ല്യ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്​.



By admin