
ഇടുക്കി : മര്‍ച്ചന്റ് നേവിയില്‍ ഷെഫായി ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് വണ്ടിപ്പെരിയാര്‍ സ്വദേശിയില്‍ നിന്ന് നാലരലക്ഷത്തോളം തട്ടിയെടുത്ത സംഭവത്തില്‍ പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്. തടിയൂര്‍ തെള്ളിയൂര്‍ ആശാരിപറമ്പില്‍ അരുണ്‍ പ്രകാശിനെതിരെയാണ് വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശി ആല്‍ബിന്‌റെ പരാതിയില്‍ വണ്ടിപ്പെരിയാര്‍ പോലീസ് കേസെടുത്തത്.
വിസ നടപടികള്‍ക്കും മറ്റുമായി ഓഗസ്റ്റ് 13 മുതല്‍ ഒക്ടോബര്‍ 29 വരെ 24 തവണകളായി ഗൂഗിള്‍ പേ വഴി ആല്‍ബിന്‍ 4,23,985 രൂപ അരുണിന് അയച്ചു നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. തുക തിരികെ ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറുകയും ചെയ്തതോടെയാണ് ആല്‍ബിന്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നത് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.