തൃശൂര്‍ : മറ്റത്തൂര്‍ ഇത്തുപ്പാടത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. ഇത്തുപ്പാടം ഷാജിയുടെ മകള്‍ നിരഞ്ജന (17) യാണ് മരിച്ചത്. കൊടകര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. ട്യൂഷന് പോകാന്‍ ബസ് കാത്തു നില്‍ക്കവെ നിയന്ത്രണം വിട്ടുവന്ന കാര്‍ ഇടിക്കുകയായിരുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അലക്ഷ്യമായി കാര്‍ ഓടിച്ചയാള്‍ക്കെതിരെ വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്തു. കാറും പിടിച്ചെടുത്തു.