• Wed. Mar 12th, 2025

24×7 Live News

Apdin News

മറ്റ് കോമ്പിനേഷനുകളിലെ പ്‌ളസ് ടു വിദ്യാര്‍ഥികള്‍ക്ക് മാത്‌സ് പ്രത്യേകമായി പഠിക്കാം, ഉത്തരവിറങ്ങി

Byadmin

Mar 11, 2025


തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി കോഴ്‌സിന് കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ ഇക്കണോമിക്‌സ് ഒരു വിഷയമായിട്ടുള്ള വിവിധ വിഷയ കോമ്പിനേഷനുകള്‍ തെരഞ്ഞെടുത്ത് പഠിക്കുന്ന റഗുലര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോള്‍ കേരള മുഖേന അഡീഷണലായി മാത്തമാറ്റിക്‌സ് വിഷയം മാത്രം രജിസ്റ്റര്‍ ചെയ്ത് പഠിക്കാന്‍ അവസരമൊരുക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 2025-26 അക്കാദമിക് വര്‍ഷം മുതല്‍ക്ക് ഇത് പ്രാബല്യത്തില്‍ വരും.
ദേശീയ മത്സര പരീക്ഷകള്‍ക്ക് മാത്തമാറ്റിക്‌സ് നിര്‍ബന്ധ വിഷയമായതിനാല്‍ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് കോമ്പിനേഷനുകളില്‍ സംസ്ഥാന സിലബസില്‍ ഹയര്‍സെക്കന്‍ഡറി റഗുലര്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താനാകും.

 



By admin