• Fri. Nov 21st, 2025

24×7 Live News

Apdin News

മലപ്പട്ടം ഗ്രാമപഞ്ചായത്തിലും ആന്തൂര്‍ നഗരസഭയിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല

Byadmin

Nov 21, 2025



കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കേണ്ട സമയം അവസാനിച്ചപ്പോള്‍ കണ്ണൂരിലെ മലപ്പട്ടം ഗ്രാമപഞ്ചായത്ത്, ആന്തൂര്‍ നഗരസഭ എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല.മലപ്പട്ടം പഞ്ചായത്തിലെ 5ാം വാര്‍ഡ് അടുവാപ്പുറം നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐ.വി.ഒതേനന്‍, 6ാം വാര്‍ഡില്‍ സി.കെ.ശ്രേയ എന്നിവര്‍ക്കെതിരെ മത്സരിക്കാന്‍ മറ്റാരും പത്രിക നല്‍കിയില്ല.

ആന്തൂര്‍ നഗരസഭയില്‍ മൊറാഴ വാര്‍ഡില്‍ കെ.രജിതയ്‌ക്കും പൊടിക്കുണ്ട് വാര്‍ഡില്‍ കെ.പ്രേമരാജനും എതിരില്ല.ഭരണ പക്ഷമായ എല്‍ഡിഎഫിന് പ്രതിപക്ഷമില്ലാത്ത നഗരസഭയാണ് ആന്തൂര്‍.

മലപ്പട്ടം ഗ്രാമപഞ്ചായത്ത് സിപിഎം ശക്തികേന്ദ്രമാണ്. ഇക്കഴിഞ്ഞ മേയില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ഗാന്ധിസ്തൂപം തകര്‍ത്തതിനെ തുടര്‍ന്ന് ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു.

By admin