മലപ്പുറം: ഇന്നലെ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വ്യത്യസ്ത കലാലയങ്ങള്‍ പിടിച്ചെടുത്ത് എം.എസ്.എഫ് ചരിത്ര മുന്നേറ്റം തുടരുന്നു. നീണ്ട പത്തു വര്‍ഷത്തെ എസ്എഫ്‌ഐ കോട്ട തകര്‍ത്ത് പത്തില്‍ പത്ത് സീറ്റും നേടി പെരിന്തല്‍മണ്ണ ഗവണ്മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പെരിന്തല്‍മണ്ണ ഗവണ്മെന്റ് ഗേള്‍സ് വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളും ചരിത്ര വിജയം തീര്‍ത്തു. തുവ്വൂര് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുന്നക്കാവ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അടക്കം മലപ്പുറം ജില്ലയിലെ സ്‌കൂള്‍ തിരഞ്ഞെടുപ്പുകളില്‍ എം.എസ്.എഫ് ന്റെ തേരോട്ടം തുടരുകയാണ്.
കോളേജ്,സര്‍വകലാശാല തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കാലിക്കറ്റ് സര്‍വ്വകലാശാല തിരഞ്ഞെടുപ്പുകളില്‍ സര്‍വ്വധിപത്യം തീര്‍ത്ത എം.എസ്.എഫ് ജില്ലയിലെ സ്‌കൂള്‍ തിരഞ്ഞെടുപ്പുകളില്‍ ചരിത്ര വിജയം ആവര്‍ത്തിക്കുകയാണ്.
അധ്യാപകരുടെയും പോലീസിന്റെയും സകലമാന എതിര്‍പ്പുകളും ഭേദിച്ച് മിന്നും വിജയം കാഴ്ചവച്ച സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ജില്ലയിലെ ഈ വിജയം സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളില്‍ പോലും സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാറിനോടുള്ള എതിര്‍പ്പ് പ്രകടമാക്കുന്നതാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ പറഞ്ഞു.