മസ്‌കറ്റ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഫെബ്രുവരി 14 ന് ബറക ഹല്‍ബാന്‍ ഫാമില്‍ സംഘടിപ്പിക്കുന്ന ‘മലപ്പുറം പെരുമ’ പരിപാടികളിലൊന്നായ ലൈവ് കുക്കറി ഷോയുടെ പോസ്റ്റര്‍ പ്രകാശനം ഷാഹി ഫുഡ്‌സ് എം.ഡി. അഷ്റഫ് നിര്‍വഹിച്ചു. മസ്‌കറ്റ് കെഎംസിസി മലപ്പുറം ജില്ല നേതാക്കളായ നജീബ് കുനിയില്‍, നജ്മുദീന്‍ മങ്കട, റാഷിദ് പൊന്നാനി, ഫിറോസ് പരപ്പനങ്ങാടി, സുഹൈല്‍ എടപ്പാള്‍, സഫീര്‍, കോട്ടക്കല്‍, നൗഷാദ് തിരൂര്‍, അഷ്റഫലി ഒതുക്കുങ്ങല്‍, സി.വി.എം ബാവ വേങ്ങര, ഷാഹി ഫുഡ്‌സ് പ്രതിനിധികളായ അബൂബക്കര്‍ പൊന്നാനി,എം എസ് ബദര്‍ എന്നിവര്‍ പങ്കെടുത്തു.