• Mon. May 19th, 2025

24×7 Live News

Apdin News

മലപ്പുറം സ്വദേശി നസീബ് വാഴക്കാടിനെതിരെ കേസെടുത്ത് പൊലീസ്

Byadmin

May 19, 2025


മലപ്പുറം: പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് രാജ്യവിരുദ്ധ പരാമർശം നടത്തിയ മലപ്പുറം സ്വദേശിക്കെതിരെ പൊലീസിൽ പരാതി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഭാരതമാണെന്ന തരത്തിൽ പോസ്റ്റ് പങ്കുവച്ച നസീബ് വാഴക്കാടിനെതിരെയാണ് പൊലീസ് കേസെടുത്തത്. . ഹിന്ദുഐക്യവേദി മലപ്പുറം വർക്കിം​ഗ് പ്രസിഡന്റ് ചന്ദ്രനാണ് വാഴക്കാട് പൊലീസിൽ പരാതി നൽകിയത്.

“പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യ, സ്വന്തം ജനങ്ങളെ കൊന്നിട്ട് പാകിസ്താനുമേൽ കുറ്റം ചുമത്തുന്നു”- എന്നാണ് പോസ്റ്ററിലുള്ളത്.കോൺ​ഗ്രസ് പോരാളി എന്ന പേരിലായിരുന്നു വിവാ​ദപരാമർശം . കഴിഞ്ഞ ദിവസമാണ് പോസ്റ്റർ പങ്കുവച്ചത്.

രാജ്യവിരുദ്ധ പരാമർശം നടത്തിയ നസീബ് വാഴക്കാടിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം കേസുകൾ നിരവധി രജിസ്റ്റർ ചെയ്തിരുന്നു.



By admin