• Thu. Sep 24th, 2026

24×7 Live News

Apdin News

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

Byadmin

Sep 23, 2026



മലപ്പുറം: അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ദമ്പതികള്‍ക്ക് വെട്ടേറ്റു. പൂക്കോട്ടുംപാടം ചെട്ടിപ്പാടത്താണ് സംഭവം. പൊട്ടിയില്‍ സ്വദേശി ജിബിന്‍, ഭാര്യ സുജന എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ഇരുവരെയും നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ ആക്രമിച്ച അയല്‍വാസിയായ സുധീഷിനായി പൊലിസ് തെരച്ചില്‍ ആരംഭിച്ചു.ദമ്പതികളെ വെട്ടിയ ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

By admin