മലപ്പുറം: ആയുധങ്ങളുമായെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി രണ്ട് കോടി രൂപ തട്ടിയെടുത്തു. തെന്നല സ്വദേശി ഹനീഫയുടെ പണമാണ് തട്ടിയെടുത്തത്.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പണമാണ് കവര്‍ന്നത്.കൊടിഞ്ഞിയില്‍നിന്ന് പണം വാങ്ങി താനൂര്‍ ഭാഗത്തേക്ക് പോകവെ തിരൂരങ്ങാടി തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍പടിയില്‍ വച്ചായിരുന്നു സംഭവം.
എതിര്‍ഭാഗത്തുനിന്ന് കാറില്‍ വന്ന അക്രമികള്‍ ആയുധങ്ങള്‍ കാട്ടി പണം തട്ടിയെടുത്തു.പണം കവര്‍ന്ന നാലംഗ സംഘം കൊടിഞ്ഞി ഭാഗത്തേക്ക് കാറില്‍ കടന്നു.
താനൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുന്നുണ്ട്.