മലപ്പുറം:ശക്തമായ കാറ്റില്‍ മലപ്പുറത്ത് സ്‌കൂളിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു. കുഴിപ്പുറം ഗവണ്‍മെന്റ് യു പി സ്‌കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗമാണ് അടര്‍ന്നുവീണത്.
പറപ്പൂര്‍ പഞ്ചായത്തിന് കീഴിലാണ് സ്‌കൂള്‍. കാലപ്പഴക്കം മൂലം ഇളകി നില്‍ക്കുന്ന ഷീറ്റുകള്‍ മാറ്റാന്‍ 2019ല്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇത് പാലിച്ചില്ലെന്നാണ് പിടിഎയുടെ പരാതി.തിങ്കളാഴ്ച രാവിലെ 11 മണിക്കുണ്ടായ കാറ്റിലാണ് മേല്‍ക്കൂരയുടെ ചെറിയ ഭാഗം മുറ്റത്തേക്ക് അടര്‍ന്നുവീണത്. ഈ സമയത്ത് കുട്ടികള്‍ പരീക്ഷയെഴുതാന്‍ ക്ലാസില്‍ കയറിയതിനാല്‍ അപകടം ഒഴിവായി.
സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ട് നിലയും കോണ്‍ക്രീറ്റ് ആണെങ്കിലും അതിന് മുകളിലുണ്ടായ ചോര്‍ച്ച തടയാന്‍ ഷീറ്റുകള്‍ സ്ഥാപിച്ചിരുന്നു. ഇത് ജീര്‍ണിച്ച അവസ്ഥയിലാണ് ഉള്ളതെന്നും എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്നും പറപ്പൂര്‍ പഞ്ചായത്തിനോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലന്ന് പറഞ്ഞ് മാറ്റിവെക്കുകയായിരുന്നു.