മലപ്പുറം എടപ്പാളില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ജ്വല്ലറി ഉടമകളായ രണ്ടു പേര്‍ അറസ്റ്റില്‍. ഐലക്കാട് സ്വദേശി അബ്ദുറഹ്‌മാന്‍, വെങ്ങിനിക്കര സ്വദേശി അബ്ദുല്‍ ലത്തീഫ് എന്നിവരാണ് പിടിയിലായത്. ചങ്ങരംകുളം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എടപ്പാളിലെ ദീമ ജ്വല്ലറിയിലാണ് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്നത്. നിരവധി ആളുകളില്‍ നിന്ന് പണമായും സ്വര്‍ണമായും ഇവര്‍ നിക്ഷേപം സ്വീകരിച്ചു. എടപ്പാള്‍ സ്വദേശികളായ രണ്ടു പേരില്‍ നിന്ന് 1.3 കോടി തട്ടിയെടുത്തുന്ന പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ചങ്ങരംകുളം പൊലീസ് നാല് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.