മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം അരപ്പംകുഴി കീഴാറ്റൂർ ചുള്ളി വീട്ടിൽ സെയ്താലി(51) ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഇയാൾ നിരവധി തവണ പീഡിപ്പിച്ചുണ്ടെന്നാണ് വിവരം. പാലക്കാട് ചാലിശ്ശേരി പൊലീസാണ് യെസ്താലിയെ അറസ്റ്റ് ചെയ്തത്.
പള്ളിയിൽ ദർസിനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ സെയ്താലി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. മഞ്ചേരി അരിപ്ര ഭാഗത്ത് നിന്നുമാണ് ഇയാൾ പൊലീസിന്റെ പിടിയിലാവുന്നത്. പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.