മലപ്പുറം: മകനൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതി വീണ് മരിച്ചു. പടിഞ്ഞാറേക്കര സ്വദേശിനി സാബിറ (38) യാണ് മരിച്ചത്.
തിരൂര്‍ കൂട്ടായിയില്‍ ആശാന്‍പടിയിലാണ് വ്യാഴാഴ്ച ഉച്ചയ്‌ക്ക് അപകടമുണ്ടായത്. മുന്നില്‍ പോയ വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്കിട്ടപ്പോള്‍ സാബിറ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
തലക്ക് ഗുരുതര പരിക്കേറ്റ യുവതിയെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യാത്രാമധ്യേ തന്നെ മരിച്ചു.