• Wed. Aug 20th, 2025

24×7 Live News

Apdin News

മലപ്പുറത്ത് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച 11 വയസുകാരി സമീപത്തെ തോട്ടില്‍ കുളിച്ചിരുന്നതായി കണ്ടെത്തല്‍ – Chandrika Daily

Byadmin

Aug 20, 2025


മലപ്പുറത്ത് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച 11 വയസുകാരി സമീപത്തെ തോട്ടിലും കോഴിക്കോട്ടെ സ്വകാര്യ കുളത്തിലും കുളിച്ചിരുന്നതായി വിവരം. പഞ്ചായത്ത് അംഗം സുലൈമാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തോട്ടില്‍ നിന്നുള്ള വെള്ളം പരിശോധനയ്ക്ക് അയച്ചുവെന്നും പഞ്ചായത്തംഗം പറഞ്ഞു. തേഞ്ഞിപ്പലത്ത് ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

മലപ്പുറം ചേളാരി സ്വദേശിയായ 11കാരിക്കാണ് ശ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.



By admin